തലസ്ഥാനത്ത് വന്‍ മയക്കമരുന്ന് വേട്ട
തിരുവനന്തപുരം: അന്താരാഷ്ട്ര കമ്പോളത്തില്‍ ഒരു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി മൂന്നു പേരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റു ചെയ്തു.
എറണാകുളം സ്വദേശികളായ സിജു (21), ഷിബു (28), തിരുവനന്തപുരത്തെ സുനില്‍കുമാര്‍ എന്നിവരാണ് പിടിയിലാത്. ജനവരി 16 ചൊവാഴ്ച വൈകുന്നേരമാണ് പൊലീസ് ഇവരെ അറസ്റു ചെയ്തത്. കോടതി ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.
പിടിയിലായവര്‍ക്ക് ആന്ധ്രപ്രദേശിലെ മയക്കുമരുന്നു വില്പനക്കാരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ 40 ലിറ്റര്‍ പെട്രോളിയം ഈതറും കഞ്ചാവും കൊച്ചിയിലെ ഇവരുടെ താവളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ചൊവാഴ്ച ലഭിച്ച രഹസ്യവിവരമാണ് ഈ വന്‍ മയക്കുമരുന്നു വേട്ടയ്ക്ക് സഹായകമായത്.












Click it and Unblock the Notifications