Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനക്ഷേമത്തില്‍ സ്വാകാര്യബാങ്കുകള്‍ക്കും പങ്കുണ്ട്

കൊച്ചി: രാജ്യത്തെ ഗ്രാമീണ ജനവിഭാഗങ്ങളുടെ സാമ്പത്തികക്ഷേമം ഉറപ്പുവരുത്തുന്നതില്‍ സ്വകാര്യ വാണിജ്യബാങ്കുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍ ഡോ. വി. കുര്യന്‍.

ജനവരി 17 ബുധനാഴ്ച കൊച്ചിയില്‍ അഞ്ചാമത് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു രാജ്യത്ത് ക്ഷീരവിപ്ലവത്തിന് തുടക്കം കുറിച്ച കുര്യന്‍.

കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്കാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനുള്ള സ്ഥാപനങ്ങളുടെ ഘടനയും സേവനനിലവാരവും കാലാനുസൃതമായി അവലോകനം ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 1969ല്‍ ദേശസാല്‍ക്കരണം നടക്കുന്നതിനു മുമ്പ് വാണിജ്യബാങ്കുകള്‍ നാമമാത്രമായാണ് ഗ്രാമീണവായ്പകള്‍ നല്‍കിയിരുന്നത്. അതിനു ശേഷവും ബാങ്കുകള്‍ ഉറച്ചു നിന്നെങ്കിലും സമീപകാലത്ത് ഏറെ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് മൊത്തം വായ്പകളുടെ 47 ശതമാനം കാര്‍ഷികമേഖലാ വായ്പകളാണ് - അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനലാഭം കൈവരിക്കുന്നതിനും നിഷ്ക്രിയ ആസ്തികള്‍ വെട്ടിച്ചുരുക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വാണിജ്യബാങ്കുകള്‍ ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത അനുപാതം പാലിക്കുന്നതിലും വീഴ്ചയുണ്ട്. ഈ വിഷയങ്ങള്‍ ഗൗരവമായി പരിഗണിക്കണമെന്ന് കുര്യന്‍ നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+