ഇന്ത്യാവിഷന്‍ സംപ്രേഷണം ഏപ്രിലില്‍
കൊച്ചി: ഇന്ത്യാവിഷന്‍ ചാനലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള സംപ്രേഷണം 2001 ഏപ്രിലില്‍ തുടങ്ങുമെന്ന് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ.എം.കെ.മുനീര്‍ എംഎല്‍ എ അറിയിച്ചു.
ഗള്‍ഫ് മലയാളികളെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ ബഹ്റിന്‍ ടിവിയുടെ സഹകരണത്തോടെ സംപ്രേഷണം ചെയ്യും. നാല് മണിക്കൂര്‍ നേരത്തെ പ്രത്യേക ഗള്‍ഫ് പരിപാടി ബഹ്റിന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ലഭ്യമാകും.
യുഎഇ, മസ്കറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലും പ്രത്യേക പരിപാടി ലഭ്യമാക്കുന്നതിനായി അജ്മാന്‍ ടിവിയുമായി കരാറിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മുനീര്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ ഇംഗ്ലീഷ് വാര്‍ത്തയും സംപ്രേഷണം ചെയ്യും. യുഎസ്സിലെയും യൂറോപ്പിലെയും മലയാളികളുടെ പുതിയ തലമുറയെ ഉദ്ദേശിച്ചാണ് ഇംഗ്ലീഷ് വാര്‍ത്ത സംപ്രേഷണം ചെയ്യുന്നത്.
കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശികഭാഷകളിലും ചാനലുകള്‍ ആരംഭിക്കാന്‍ ഇന്ത്യാവിഷന് ഉദ്ദേശ്യമുണ്ട്.
പരിപാടികളുടെ നിര്‍മാണത്തിനായി ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കും. ഇന്ത്യയിലും വിദേശത്തും സ്റുഡിയോകള്‍ സ്ഥാപിക്കും. ആധുനിക സ്റുഡിയോ കോംപ്ലക്സിനായി കാക്കനാട്ട് 3.5 ഏക്കര്‍ സ്ഥലം കമ്പനി വാങ്ങിയിട്ടുണ്ടെന്നും മുനീര്‍ പറഞ്ഞു.
ജനുവരി 17 ശനിയാഴ്ച ഇന്ത്യാവിഷന്റെ ഓഫീസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഈഡന്‍ എംഎല്‍എ, കെ.ബാബു എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications