കബില കൊല്ലപ്പെട്ടെന്ന്
കിന്‍സാസ: കോംഗോ പ്രസിഡന്റ് കബില സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റു മരിച്ചെന്ന് ബെല്‍ജിയം വിദേശകാര്യമന്ത്രി ലൂയിസ് മിഷേല്‍ അറിയിച്ചു.
പിന്നീട് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം ശരിവച്ചു.പക്ഷെ ഇതിന്റെ വിശദാംശങ്ങള്‍ വെളിവായിട്ടില്ല.കോംഗോയില്‍ പട്ടാളം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
നേരത്ത കബിലയ്ക്ക് അംഗരക്ഷകനില്‍ നിന്ന് വെടിയേറ്റതായ വാര്‍ത്ത കിന്‍സാസയില്‍ നിന്ന് ബെല്‍ജിയം റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കബില കൊല്ലപ്പെട്ടതായി തനിക്ക് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് വാര്‍ത്ത ലഭിച്ചതായി കിന്‍സാസയിലെ ബ്രിട്ടീഷ് അംബാസഡര്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications