Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എല്‍ സെല്ലുലാര്‍ കേരളത്തിലും

തിരുവനന്തപുരം: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ദില്ലിയിലേയും മുംബൈയിലെയും പോലെ കേരളത്തിലും സെല്ലുലാര്‍ സര്‍വീസ് തുടങ്ങുന്നു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബിഎസ് എന്‍എല്‍ കേരളത്തില്‍ 3.25 ലക്ഷം സെല്‍ഫോണ്‍ കണക്ഷനുകള്‍ നല്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ.സി.പി.എസ്.സേത്ത് ജനവരി 18 വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.ആദ്യ ഘട്ടത്തില്‍ 1.25 ലക്ഷം കണക്ഷനുകള്‍ നല്കും.

രണ്ടാം ഘട്ടത്തില്‍ രണ്ടു ലക്ഷം കണക്ഷനുകളും നല്കും.കേരളത്തെ നാലു മേഖലകളാക്കി തിരിക്കും.ദക്ഷിണ കേരളം ടെലികോം സര്‍ക്കിളിന്റെ പരിധിയിലായിരിക്കും വരിക.2001 ഒക്ടോബറില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കും.

കേരളത്തില്‍ കൂടുതല്‍ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ 50,000 കീലോമീറ്റര്‍ ദൂരത്തില്‍ കൂടി ഓപ്റ്റിക് ഫൈബര്‍ കേബിള്‍ സ്ഥാപിക്കും.ഇതിന് 4000 കോടി ചെലവഴിക്കും.പുതിയ 30,000 ടെലിഫോണ്‍ കണക്ഷനുകള്‍ കൂടി ഉടന്‍ നല്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+