സ്റെയിന്‍സ് വധം അഭിനയിക്കുന്നതിനിടയില്‍ മരിച്ചു
ചെന്നൈ: ആസ്ത്രലിേയക്കാരനായ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റെയിന്‍സിനെ വധിക്കുന്ന രംഗം അഭിനയിക്കുന്നതിനിടയില്‍ നാടകനടന്‍ പൊള്ളലേറ്റ് മരിച്ചു. 26കാരനായ മോഹന്‍കുമാര്‍ എന്ന തമിഴ്നാടകനടന്‍ ആണ് ചെന്നൈയില്‍ നാടകം അവതരിപ്പിക്കുന്നതിനിടയില്‍ സ്റേജില്‍ വെച്ച് തീപൊള്ളലേറ്റ് മരിച്ചത്.
സ്റെയിന്‍സിനെയും രണ്ടു മക്കളെയും ഹിന്ദു തീവ്രവാദികള്‍ കത്തിച്ചുകൊല്ലുന്ന രംഗമായിരുന്നു മോഹന്‍ കുമാര്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്. പെട്രോള്‍ ഉപയോഗിച്ചു തന്നെയായിരുന്നു മോഹന്‍ കുമാര്‍ രംഗം അവതരിപ്പിച്ചത്. അയാള്‍ പെട്രോളാണ് ഉപയോഗിച്ചതെന്ന് സഹപ്രവര്‍ത്തകരും സംഘാടകരും അറിഞ്ഞിരുന്നില്ല.
ജനവരി ഏഴ് ഞായറാഴ്ചയായിരുന്നു നാടകാവതരണം. ശരീരത്തിന്റെ 20 ശതമാനം ഭാഗത്തും പൊള്ളലേറ്റ മോഹന്‍കുമാറിനെ അടുത്തുള്ള റോയപ്പേട്ട ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജനവരി 12 വെള്ളിയാഴ്ച അദ്ദേഹം മരണമടഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് ജനവരി 22നാണ് സ്റെയിന്‍സും രണ്ടു മക്കളും കൊല്ലപ്പെട്ടത്.












Click it and Unblock the Notifications