ആയുര്‍വേദ രുചി തേടി ബ്രിട്ടീഷ് പാചകക്കാരന്‍
കോഴിക്കോട്: ആയുര്‍വേദ വിധിപ്രകാരം മത്തങ്ങയും ചേനയുമെല്ലാം ചേര്‍ത്ത് തയാറാക്കുന്ന ഭക്ഷണത്തെ കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പാചകക്കാരന്‍.
ബക്കിംഗ്ഹാം കൊട്ടാരത്തിലെ മുഖ്യ പാചകക്കാരനായ ആന്റണ്‍ മോസിമാന്‍ ആയുര്‍വേദ ചികിത്സയ്ക്കായാണ് കോഴിക്കോട്ടെത്തിയതെങ്കിലും ഹോട്ടല്‍ താജ് റെസിഡന്‍സിയിലെ ആയുര്‍വേദ പാചകരീതിയെ പറ്റി പഠിക്കാനും സമയം കണ്ടെത്തി. കൊഴുപ്പ് ഇല്ലാത്ത വിഭവങ്ങളോടാണ് ഇംഗ്ലീഷുകാര്‍ക്ക് ഇപ്പോള്‍ പ്രിയമെന്ന് മോസിമാന്‍ പറയുന്നു.
കേരളത്തിലെ ആയുര്‍വേദ വിഭവങ്ങളുമായി സാമ്യമുള്ളതാണ് ബ്രിട്ടനില്‍ തന്റെ റെസ്റോറന്റില്‍ തയാറാക്കുന്ന പ്രകൃതി ഭക്ഷണം എന്നാണ് സ്വിറ്റ്സര്‍ലണ്ടുകാരനായ മോസിമാന്‍ പറയുന്നത്. ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്ത ഭക്ഷണം ശീലമാക്കുക എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റുമടക്കമുള്ള പ്രമുഖര്‍ക്ക് വിഭവങ്ങള്‍ തയാറാക്കി നല്‍കിയിട്ടുള്ള മോസിമാന്റെ നിര്‍ദേശം.












Click it and Unblock the Notifications