എം.ആര്‍. ദാസ് കേന്ദ്ര ആസൂത്രണകമ്മീഷന്‍ അംഗം
തിരുവനന്തപുരം: കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ദാസിനെ കേന്ദ്ര ആസൂത്രണകമ്മീഷനിലെ ശാസ്ത്രസാങ്കേതിക വിഭാഗത്തില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു.ശാസ്ത്രസാങ്കേതിക വിഭാഗത്തിന്റെ വിഷയനിര്‍ണ്ണയ സമിതിയിലെ അംഗമായിരിക്കും ദാസ്.
കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് എ.പി.ജെ. അബ്ദുള്‍ കലാം നയിക്കുന്ന ഈ വിഷയനിര്‍ണ്ണയസമിതിയാണ് 2002-2007ലേക്കുള്ള 10ാം പഞ്ചവത്സരപദ്ധതിയില്‍ ശാസ്ത്രസാങ്കേതിക മേഖലയിലേക്കുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരടുരേഖ തയ്യാറാക്കുക.
ഇപ്പോള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ ഡയറക്ടര്‍ സ്ഥാനം വഹിക്കുന്നത് ദാസാണ്. ഇതിനു മുമ്പ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് രൂപീകരിച്ച മൂന്നംഗ പ്രവര്‍ത്തക സമിതിയിലെ അംഗമായും എം.ആര്‍. ദാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications