പത്മനാഭന്‍ ഇനി പൂരത്തിനില്ല
ഗുരുവായൂര്‍: ഗുരുവായൂര്‍ പത്മനാഭന്‍ ഇനി പൂരപ്പറമ്പുകളിലേക്കില്ല. ഗജരാജന്‍ ഗുരുവായൂര്‍ പത്മനാഭനെ പൂരം എഴുന്നള്ളിപ്പിന് അയക്കേണ്ടതില്ലെന്ന് ദേവസ്വം ഭരണസമിതി തീരുമാനിച്ചു കഴിഞ്ഞു.
ജനവരി 16 ചൊവാഴ്ചയായിരുന്നു പത്മനാഭന്റെ അവസാനത്തെ പൂരം എഴുന്നള്ളത്ത്, മണ്ണുത്തി ചെമ്പൂത്തറ ക്ഷേത്രത്തില്‍. ഒട്ടേറേ ഗുരുവായൂരപ്പഭക്തരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഗുരുവായൂരപ്പന്റെ സേവകനായ പത്മനാഭന്‍ പൂരപ്പറമ്പിനോട് വിട പറഞ്ഞത്. പുടവയും ഹാരങ്ങളും അണിയിച്ച് കദളിക്കുലയും നല്‍കി ഭക്തര്‍മാര്‍ ഗജരാജനെ പൂരപ്പറമ്പില്‍ നിന്നും യാത്രയാക്കി.
പത്മനാഭന്‍ ഗുരുവായൂരിലെത്തുന്ന ദിവസം ദേവസ്വവും ഭക്തരും ചേര്‍ന്ന് ഗംഭീരസ്വീകരണം ഒരുക്കുന്നുണ്ട്.












Click it and Unblock the Notifications