ഫ്രണ്ട്സ് എല്ലാ ജില്ലകളിലേക്കും
തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കുന്നത് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഒരു കൗണ്ടറിലൂടെ ചെയ്യാവുന്ന ഫ്രണ്ട്സ് സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.
മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ജനവരി 17 ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം. പുതിയതായി തുടങ്ങുന്ന കേന്ദ്രങ്ങളില്‍ 10 കൗണ്ടറുകള്‍ ഉണ്ടാവും. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അഞ്ച് ഉദ്യോഗസ്ഥര്‍ വീതം ഓരോ കേന്ദ്രങ്ങളിലുമുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫ്രണ്ട്സിനായുള്ള സോഫ്റ്റ്വെയര്‍ സംവിധാനവും മറ്റും തയാറാക്കുന്ന ചുമതല സിഡിറ്റിനായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം സമയബന്ധിതമായി നടപ്പാക്കും. വിവിധ വകുപ്പുകളെ ഫ്രണ്ട്സ് കേന്ദ്രങ്ങളുമായി കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുമെന്നും നായനാര്‍ അറിയിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമാണ് ഫ്രണ്ട്സ് സംവിധാനം നിലവിലുള്ളത്.












Click it and Unblock the Notifications