ദേവഗൗഡ ശബരിമല ദര്‍ശനം നടത്തി
പത്തനംതിട്ട: മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ജനവരി 18 വ്യാഴാഴ്ച രാവിലെ ശബരിമല ദര്‍ശനം നടത്തി. പമ്പയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മല കയറിയാണ് ഗൗഡ സന്നിധാനത്തെത്തിയത്.
ദേവസ്വം മന്ത്രി സി.കെ. നാണു, ദേവസ്വം ബോര്‍ഡ് അംഗം ചാരുപറ രവി, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ദേവഗൗഡയെ സ്വീകരിച്ചു. പമ്പ ഗണപതി ക്ഷേത്രത്തില്‍ വെച്ച് മേല്‍ശാന്തി രമേശ് ശര്‍മ്മ അദ്ദേഹത്തിന് പൂര്‍ണകുംഭാഭിഷേകം നടത്തി. ഉച്ചയ്ക്ക് ശബരിമലയില്‍ നടന്ന കുംഭാഭിഷേകത്തിലും അദ്ദേഹം പങ്കുകൊണ്ടു.
ശബരിമല വികസനത്തിനു വേണ്ടി വനഭൂമി വിട്ടുതരാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് നേരത്തെ അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications