ഹജ് സബ്സിഡിക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി: ഹജ് തീര്‍ത്ഥാടകര്‍ക്ക് വിവിധ തരത്തിലുള്ള സബ്സിഡികള്‍ നല്‍കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
കേരള യുക്തിവാദി സംഘം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ജനവരി 18 വ്യാഴാഴ്ച ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളിയത്. വിവിധ മതത്തില്‍ പെട്ട പൗരന്മാര്‍ക്ക് ഇളവുകളും സഹായങ്ങളും നല്‍കുന്നത് രാഷ്ട്രത്തിന്റെ നയമാണെന്ന് ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ഹജ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നത് പോലെ ശബരിമല തീര്‍ത്ഥാടകര്‍ക്കും സര്‍ക്കാര്‍ പലവിധ സൗകര്യങ്ങളും സഹായങ്ങളും നല്‍കുന്നുണ്ടെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.
ഹജ് തീര്‍ത്ഥാടകര്‍ക്ക് ഇളവുകളും സൗകര്യങ്ങളും നല്‍കുന്നത് വിവേചനപരമാണെന്നും പൊതുമുതല്‍ ദുരുപയോഗപ്പെടുത്തുന്നതാണെന്നും ഹജ് തീര്‍ത്ഥാടകര്‍ക്കായി 150 കോടി രൂപ നീക്കിവച്ചിരിക്കുന്നതായി വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications