Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്തിന് പിന്നില്‍ സിപിഎം പ്രതികാരം

കൊച്ചി: സിപിഎം നേതൃത്വത്തിന്റെ ആഗ്രഹത്തിനൊത്ത് മുസ്ലീം ലീഗ് രാഷ്ട്രീയസഖ്യത്തിന് തയാറാകാത്തതിന്റെ പ്രതികാരമാണ് നാദാപുരം സംഭവത്തിന് പിന്നിലെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍.

ആര്‍എസ്എസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് സിപിഎം മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതെന്ന് ജനവരി 18 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ രാഘവന്‍ പറഞ്ഞു . ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ തിരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയാണ് സിപിഎം നയമെന്ന് രാഘവന്‍ ആരോപിച്ചു.

മതേതരത്വത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന നായനാരും സിപിഎമ്മുമാണ് മലബാറിലെ നരവേട്ടക്ക് ഉത്തരവാദികള്‍.ജനവരി അവസാന വാരത്തില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാനവ്യാപകമായും മലബാറില്‍ പ്രത്യേകമായും സിഎംപി പ്രചാരണം നടത്തുമെന്നും രാഘവന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+