Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനവാദം: രാമണ്ണറെ പിന്തിരിഞ്ഞേക്കില്ല

കാസര്‍കോട്: കാസര്‍കോഡിന്റെ ഒരു ഭാഗം കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന വാദം ഉയര്‍ത്തിയതില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ക്ഷമാപണം നടത്തിയെങ്കിലും ലയനപ്രശ്നവുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് രാമണ്ണറെയുടെ നീക്കമെന്ന് സൂചന.

സംസ്ഥാന പുന:സംഘടനയെകുറിച്ചുള്ള പാര്‍ട്ടി നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സിപിഎം കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചേക്കുമെന്നാണ് അറിയുന്നത്.

ജനുവരി 17 ബുധനാഴ്ച നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ രാമണ്ണറെ കര്‍ണാടകത്തില്‍ കാസര്‍കോടിന്റെ ചില ഭാഗങ്ങള്‍ ലയിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെ പാര്‍ട്ടി നയത്തില്‍ നിന്ന് വിരുദ്ധമായി രാമണ്ണറെ ഈ വാദം ഉയര്‍ത്തിയതിനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

പാര്‍ട്ടിയോടാലോചിക്കാതെ ഈ വാദം ഉയര്‍ത്തിയതിന് ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണ് രാമണ്ണറെക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+