ശബരിമല ഉത്സവം വെള്ളിയാഴ്ച സമാപിക്കും
പത്തനംതിട്ട: ശബരിമലയില്‍ രണ്ടു മാസം നീണ്ടു നിന്ന മണ്ഡല മകരവിളക്ക് മഹോത്സവം ജനവരി 19 ശനിയാഴ്ച അവസാനിക്കും.
മാളികപ്പുറം ദേവീ ക്ഷേത്രത്തില്‍ നടക്കുന്ന ഗുരുതിയോടെയാണ് മഹോത്സവത്തിന് അവസാനം കുറിക്കുക. അയ്യപ്പന്റെ ഭൂതഗണങ്ങളെ തൃപ്തിപ്പെടുത്താനാണ് ഗുരുതി നടത്തുന്നത്.
ഗുരുതിക്ക് മുന്നോടിയായുള്ള അത്താഴപൂജ ജനവരി 18 വ്യാഴാഴ്ച രാത്രി ശബരിമലയില്‍ നടക്കും. അത്താഴ പൂജ വരെ മാത്രമേ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയുള്ളൂ. നെയ്യഭിഷേകം വ്യാഴാഴ്ച രാവിലെ 10 മണിയോടെ അവസാനിച്ചു. കലശാഭിഷേകം വ്യാഴാഴ്ച ഉച്ചപൂജയോടൊപ്പം നടന്നു.
പന്തളം രാജകുടുംബത്തിലെ മകീരം നാള്‍ എ.ആര്‍. രാഘവവര്‍മ്മ രാജാവ് ദര്‍ശനം നടത്തിയതിനു ശേഷം ജനവരി 20 ശനിയാഴ്ച രാവിലെ 7 മണിക്ക് നട അടയ്ക്കും.












Click it and Unblock the Notifications