പണിമുടക്കിയവര്‍ക്ക് ശമ്പളമില്ല
തിരുവനന്തപുരം: ജനവരി 11 വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.
പണിമുടക്കിയവരുടെ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് അയച്ചിട്ടുണ്ട്.ജനവരി 18 വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് സംഘടനകളില്‍ പെട്ട ജീവനക്കാര്‍ പണിമുടക്കിയത്.
എന്നാല്‍ ഇടതുപക്ഷ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ജനവരി 10 ബുധനാഴ്ച പണിമുടക്കിയ ജീവനക്കാരുടെ ശമ്പളം തടഞ്ഞിട്ടില്ല. ജനവരി 10നാണ് സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.












Click it and Unblock the Notifications