മിറിനെ നശിപ്പിക്കാന്‍ റഷ്യ റോക്കറ്റയക്കുന്നു
ബൈകനൂര്‍(കസാഖ്സ്ഥാന്‍):1997ലുണ്ടായ കംപ്യൂട്ടര്‍ തകരാറിനെത്തുടര്‍ന്ന് ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുന്ന മിര്‍ എന്ന ബഹിരാകാശ സ്റേഷനെ നശിപ്പിക്കാന്‍ റഷ്യ റോക്കറ്റയക്കുന്നു. ബഹിരാകാശ പര്യവേക്ഷണമേഖലയില്‍ റഷ്യയുടെ അഭിമാനമായ മിര്‍ സ്പേസ് സ്റേഷനെ കടലില്‍ പതിപ്പിക്കുകയാണ് എം 1-5 എന്ന റോക്കറ്റിന്റെ ലക്ഷ്യം.
മനുഷ്യസഹായമില്ലാതെ തന്നെ സ്വയം പ്രവര്‍ത്തിക്കുന്ന എം1-5 എന്ന ഈ റോക്കറ്റ് മിറിനെ ബഹിരാകാശത്തുള്ള അതിന്റെ സഞ്ചാരപഥത്തില്‍ നിന്നും തെറിപ്പിച്ച് പസഫിക് സമുദ്രത്തില്‍ വീഴ്ത്തും.നേരത്തെ മിര്‍ സ്പേസ് സ്റേഷനിലേക്ക് വെള്ളവും ഭക്ഷണവുമെത്തിക്കാന്‍ ഈ റോക്കറ്റ് ഉപയോഗിച്ചിരുന്നു.
കസാഖിസ്ഥാനിലെ ബൈകനൂര്‍ ബഹിരാകാശവിക്ഷേപണനിലയത്തില്‍ നിന്നും വിക്ഷേപിക്കാനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായി.വിക്ഷേപിച്ചു കഴിഞ്ഞാല്‍ നാലു ദിവസത്തിനുശേഷം ഈ റോക്കറ്റ് മിര്‍ സ്പേസ് സ്റേഷനില്‍ എത്തിച്ചേരും.മാര്‍ച്ചോടെ 130 ടണ്‍ ഭാരമുള്ള മനുഷ്യസഹായമില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന മിര്‍ എന്ന സ്പേസ് സ്റേഷനെയും കൊണ്ട് ഈ റോക്കറ്റ് കടലില്‍ പതിക്കും.മാര്‍ച്ച് അഞ്ചിനോ ആറിനോ മിര്‍ സ്പേസ് സ്റേഷന്‍ പസഫിക് കടലില്‍ പതിക്കുന്ന തരത്തിലാണ് ശാസ്ത്രജ്ഞര്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി ഏകദേശം 40 ടണ്‍ ഭാരമുള്ള അവശിഷ്ടങ്ങള്‍ ഭൗമോപരിതലത്തില്‍ പതിക്കുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇതോടെ മിര്‍ സംഭവബഹുലമായ 15 വര്‍ഷത്തെ ചരിത്രം പൂര്‍ത്തിയാക്കുകയാണ്.1986 ഫിബ്രവരി 20നാണ് മിറിന്റെ ആദ്യ ഭാഗം ബഹിരാകാശത്തെത്തുന്നത്.
1997 ഫിബ്രവരിയില്‍ മിറിന്റെ എയര്‍ ഫില്‍ട്ടര്‍ മാറ്റുന്നതിനിടയില്‍ തീപിടിത്തമുണ്ടായി.കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു റോക്കറ്റ് വന്നിടിച്ച് മിറിന്റെ സൗരോര്‍ജ്ജ ബാറ്ററികള്‍ക്ക് കേടുപറ്റി.1997 സെപ്തംബറില്‍ ഒരു കംപ്യൂട്ടര്‍ തകരാറിനെത്തുടര്‍ന്ന് ലക്ഷ്യമില്ലാതെ ബഹിരാകാശത്ത് കറങ്ങുകയാണ് മിര്‍.












Click it and Unblock the Notifications