ശശി തരൂര്‍ യുഎന്‍ വാര്‍ത്താവിതരണ വകുപ്പ് മേധാവി
യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ വാര്‍ത്താവിനിമയ ഉപദേഷ്ടാവ് ശശി തരൂരിനെ സഭയുടെ വാര്‍ത്താവിതരണ വകുപ്പിന്റെ മേധാവിയായി നാമനിര്‍ദ്ദേശം ചെയ്തു.
ജനവരി 25 വ്യാഴാഴ്ച അദ്ദേഹം ചുമതല ഏറ്റെടുക്കും. ഈ സ്ഥാനത്തേക്ക് സ്ഥിരമായി ഒരു മേധാവി വരുന്നതു വരെ ശശി തരൂരിനായിരിക്കും വകുപ്പിന്റെ ചുമതലയെന്ന് സഭയുടെ വക്താവ് ഫ്രെഡ് എക്കാര്‍ഡ് പറഞ്ഞു. ജപ്പാനിലെ കെന്‍സാകു ഹോഗനു പകരമായാണ് ശശി തരൂര്‍ ചുമതലയേല്ക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമാധ്യമങ്ങളില്‍ വേണ്ടത്ര പ്രചാരം ലഭിക്കാത്ത സാഹചര്യത്തിലാണ് വകുപ്പില്‍ അഴിച്ചുപണി നടത്തിയത്. സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ അടുത്ത അനുയായിയായാണ് പാലക്കാട് ജില്ലയില്‍ നിന്നുള്ള ഈ മലയാളി അറിയപ്പെടുന്നത്.












Click it and Unblock the Notifications