മസ്ജിദ് പൊളിച്ചതിന് തെളിവുണ്ട്: ബസു
ഭുവനേശ്വര്‍: ബാബറി മസ്ജിദ് പൊളിച്ചത് മനപൂര്‍വമാണെന്നുള്ളതിന് തന്റെ കൈയില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു.
അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിനെ കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ മുമ്പാകെ തെളിവുകള്‍ നല്‍കുമെന്നും ജനവരി 19 വെള്ളിയാഴ്ച ബസു അറിയിച്ചു. ജനവരി 29 തിങ്കളാഴ്ചയാണ് ബസു കമ്മീഷന്‍ മുമ്പാകെ ഹാജരാകേണ്ടത്.
ബാബറിമസ്ജിദ് തകര്‍ത്തതിനെ കുറിച്ചുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ഏതാനും ദിവസം മുമ്പ് ബസു പ്രധാനമന്ത്രി വാജ്പേയിയെ അറിയിച്ചിരുന്നു.
ബിജെപിയുടേത് പ്രാകൃതമായ നയങ്ങളാണെന്ന് ബസു കുറ്റപ്പെടുത്തി. വിശ്വഹിന്ദു പരിഷത്തും ആര്‍എസ്എസുമാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ ഭുവനേശ്വറിലെത്തിയ ബസു പറഞ്ഞു.












Click it and Unblock the Notifications