പാത്രിയര്‍ക്കീസ് ഹര്‍ജി പിന്‍വലിച്ചു
ദില്ലി: മലങ്കര അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് പാത്രയര്‍ക്കീസ് വിഭാഗം സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.
ഇതുസംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ നിലവിലുള്ളതുകൊണ്ടാണ് ഹര്‍ജി പിന്‍വലിച്ചത്. കമ്മിഷനെ വെച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി പിന്‍വലിക്കാന്‍ ഒരുക്കമാണെന്ന് പാത്രിയര്‍ക്കീസ് വിഭാഗം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
1997 ഏപ്രില്‍ നാലിന് മലങ്കര അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മലങ്കര മെത്രാപ്പൊലീത്ത തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും മെത്രാപ്പൊലീത്തയെ അംഗീകരിക്കാത്ത പാത്രിയര്‍ക്കീസ് വിഭാഗം തിരഞ്ഞെടുപ്പ് വിജ്ഞാനവും അംഗീകരിക്കാന്‍ തയ്യാറായില്ല.
ഇതിനിടെ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ അനുമതിക്കായി പാത്രിയര്‍ക്കീസ് വിഭാഗം സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനു ശേഷം കമ്മിഷനെ വെച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി പാത്രിയര്‍ക്കീസ് വിഭാഗം ഹൈക്കോടതിയിലും നല്‍കി.
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നാണ് പാത്രിയര്‍ക്കീസ് വിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.


Click it and Unblock the Notifications