കശ്മീരില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന്‍ മരിച്ചു. കൊല്ലം വെട്ടിത്താഴം ഡീസന്റ് ജംഗ്ഷനില്‍ താഴതില്‍ വീട്ടില്‍ അയ്യപ്പന്‍പിള്ളയുടെ മകന്‍ വിനോദ്കുമാര്‍ (23) ആണ് കൊല്ലപ്പെട്ടത്.
ജനുവരി 18 വ്യാഴാഴ്ച ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ വിനോദ്കുമാര്‍ ഉള്‍പ്പെടെ 10 ജവാന്മാര്‍ മരിച്ചു.
വിനോദ്കുമാര്‍ മരിച്ചുവെന്ന സന്ദേശം കൊല്ലത്തെ വീട്ടില്‍ ലഭിച്ചു. നാല് വര്‍ഷമായി അതിര്‍ത്തിസേനയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു വിനോദ്കുമാര്‍. നാല് മാസം മുമ്പ് നാട്ടില്‍ വന്നിരുന്നു.












Click it and Unblock the Notifications