അയോധ്യ: വാജ്പേയി രഹസ്യചര്‍ച്ച നടത്തി
ഉഡുപ്പി: അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തെ കുറിച്ച് ഉഡുപ്പി പേജാവര്‍ മഠാധിപതിയുമായി പ്രധാനമന്ത്രി രഹസ്യചര്‍ച്ച നടത്തി.
ജനവരി 18 വ്യാഴാഴ്ച രാത്രിയാണ് മഠാധിപതിയായി ശ്രീ വിശ്വതീര്‍ത്ഥ സ്വാമിയുമായി വാജ്പേയി ഇക്കാര്യം ചര്‍ച്ച ചെയ്തത്. രാത്രി വളരെ വൈകിയായിരുന്നു ചര്‍ച്ചയെന്ന് ജനവരി 19 വെള്ളിയാഴ്ച സ്വാമി വെളിപ്പെടുത്തി.
എന്നാല്‍ അയോധ്യാ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്വാമി തയാറായില്ല. ഇതോടൊപ്പം മറ്റ് പല ദേശീയപ്രശ്നങ്ങളും ചര്‍ച്ച ചെയ്തുവെന്നും സ്വാമി അറിയിച്ചു.












Click it and Unblock the Notifications