ചേകന്നൂര്‍: ഒരാള്‍ കൂടി അറസ്റില്‍
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒരാളെക്കൂടി സിബിഐ ജനവരി 19 വെള്ളിയാഴ്ച അറസ്റു ചെയ്തു. കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ പുളിക്കകത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ സി.കെ. സെയ്ഫുദ്ദീന്‍ (26) ആണ് അറസ്റിലായത്.
അറസ്റിനു ശേഷം സെയ്ഫുദ്ദീനെ എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ 10 ദിവസത്തേക്ക് കോടതി സിബിഐ കസ്റഡിയില്‍ വിട്ടുകൊടുത്തു.
ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും ഗൂഢാലോചന നടത്തി എന്നാണ് ഇയാളുടെ മേല്‍ ആരോപിച്ച കുറ്റം. വി.വി. ഹംസ സഖാഫി, ഇല്യന്‍ ഹംസ എന്നിവരെ നേരത്തെ അറസ്റു ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റഡിയിലാണ്.












Click it and Unblock the Notifications