നട തുറക്കും മുമ്പ് ഗൗഡ പടി കയറി
ശബരിമല: വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ആചാരം ലംഘിച്ചുകൊണ്ട് ശബരിമല ക്ഷേത്ര നട തുറക്കും മുമ്പ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ പതിനെട്ടാം പടി കയറി നടയിലെത്തി.
ജനവരി 18 വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദേവഗൗഡ് പടി കയറിയത്. ഇതുവരെ ശബരിമല നട തുറന്നതിന് ശേഷം മാത്രമേ തീര്‍ത്ഥാടകരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിച്ചിരുന്നുള്ളു.
ദേവസ്വം ബോര്‍ഡ് അംഗമായ ചാരുപാറ രവി, എക്സിക്യുട്ടീവ് ഓഫീസര്‍ എ.ജെ.ഗോദവര്‍മ്മ,ചീഫ് എഞ്ചിനിയര്‍ കെ.ജി.സദാശിവന്‍ നായര്‍ എന്നിവരും ഗൗഡയോടൊപ്പമുണ്ടായിരുന്നു.
ഈയിടെ എല്ലാ സമയവും ഭക്തരെ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ദേവപ്രശ്നം വയ്ക്കാതെ തീരുമാനമെടുക്കാനാവില്ലെന്ന് വാശി പിടിച്ച ദേവസ്വം ബോര്‍ഡ് എന്തുകൊണ്ടാണ് ഗൗഡയ്ക്കും സംഘത്തിനും മാത്രമായി ആചാരങ്ങളില്‍ വിട്ടുവീഴ്ച വരുത്താന്‍ തയാറായതെന്ന് വ്യക്തമല്ല.












Click it and Unblock the Notifications