Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ് ക്യാമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊച്ചി: കേരളത്തില്‍ നിന്നും ഹജ് കര്‍മ്മത്തിനായി യാത്ര തിരിക്കുന്നവര്‍ക്ക് വേണ്ടി സ്ഥാപിക്കുന്ന ഹജ് ക്യാമ്പില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേരള ഹജ് സര്‍വീസ് സൊസൈറ്റി അദ്ധ്യക്ഷന്‍ കെ.വി.അബ്ദുഹാജി അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് സംഘം ജനവരി 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ജിദ്ദയിലേക്ക് യാത്രയാകുമെന്ന് ജനവരി 19 വെള്ളിയാഴ്ചഹജ് കമ്മിറ്റി യോഗത്തിന് ശേഷം കെ.വി.അബ്ദുഹാജി അറിയിച്ചു.

ഹജ് ക്യാമ്പിന്റെ ഉദ്ഘാടനം ജനവരി 25 വ്യാഴാഴ്ച വൈകുന്നേരം മാറമ്പിള്ളി എംഇഎസ് കോളേജില്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിര്‍വഹിക്കും. മന്ത്രി കെ.ഇ.ഇസ്മയില്‍ അദ്ധ്യക്ഷനായിരിക്കും. പി.സി.തോമസ് എംപി, എംഎല്‍എമാരായ കെ.മുഹമ്മദലി, എം.പി.വര്‍ഗീസ്, മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ എന്നിവര്‍ പ്രസംഗിക്കും.

24 മണിക്കൂറും വൈദ്യസഹായം നല്‍കുന്നതിന് മെഡിക്കല്‍ സെല്‍ ക്യാമ്പില്‍ പ്രവര്‍ത്തിക്കും. അടിയന്തരാവശ്യം നേരിടുന്നതിന് പഴങ്ങനാട് സമരിറ്റന്‍, അശോകപുരം കാര്‍മ്മല്‍, ആലുവ കരോത്തുകുഴി എന്നീ ആശുപത്രികളില്‍ സംവിധാനമുണ്ടാകും.

ഹജ്ജാജിമാരെ വിമാനത്താവളത്തിലെത്തിക്കുന്നതിന് എട്ട് കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തും. ഹജ്ജാജിമാര്‍ക്കായി എല്ലാ തീവണ്ടികളിലും രണ്ട് ബോഗി വീതം ബുക്ക് ചെയ്തിട്ടുണ്ടെന്നും അബ്ദുഹാജി അറിയിച്ചു.

ഹജ് ക്യാമ്പിലെ ഫോണ്‍ നമ്പരുകള്‍: 091 0484 677093, 677063, 677758, 677348, 677104

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+