ജോപ്പന്‍ വധം: പ്രതികള്‍ക്ക് ജയില്‍ശിക്ഷ
കോട്ടയം: വിവാദമായ ജോപ്പന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും കഠിനതടവും വിധിച്ചു. രണ്ടാം പ്രതി ചന്ദ്രനാണ് (31) ജീവപര്യന്തവും 10,000 രൂപ പിഴയും വിധിച്ചത്. ഒന്നാം പ്രതി ബിജു (24)വിന് 10 വര്‍ഷത്തെ കഠിനതടവാണ് ശിക്ഷ.
ജനവരി 19 വെള്ളിയാഴ്ച കോട്ടയം അഡീഷണല്‍ ജഡ്ജി എന്‍. തുളസീഭായി ആണ് വിധി പുറപ്പെടുവിച്ചത്. മൂന്നു മതല്‍ ഏഴു വരെയുള്ള പ്രതികളായ പ്രേംജി (22), ബിനുമോന്‍ (20), സജി (19), ബിനു (20), ജോസ് (32) എന്നിവരെ മൂന്നരമാസത്തെ കഠിനതടവിന് വിധിച്ചു.
1997 ജനവരി 29ന് ജോപ്പനും കുടുംബവും പൊലീസ് കോണ്‍സ്റബിളായ കുരുവിളയും സഞ്ചരിച്ചിരുന്ന ഈ ഏഴംഗ സംഘം ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിന് ജോപ്പനെയും കുരുവിളയെയും കുത്തുകുകയും ചെയ്തു എന്നാണ് പ്രതികള്‍ക്കെതിരായ പ്രൊസിക്യൂഷന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോപ്പന്‍ പിന്നീട് അന്ത്യശ്വാസം വലിച്ചു.












Click it and Unblock the Notifications