Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടര്‍പ്പട്ടിക : കണ്ണൂരില്‍ 60000 അപേക്ഷ തള്ളി

തലശേരി: സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ അണ്ടല്ലൂരില്‍ ഡിവൈഎസ്പിക്ക് നേരെ ബോംബേറ്. ജനുവരി 18 വ്യാഴാഴ്ച വൈകുന്നേരം ഡിവൈഎസ്പി രാമദാസ് പോത്തനുനേരെയാണ് ബോംബേറുണ്ടായത്.

സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടരര്‍ന്ന് വ്യാപകമായ അക്രമമുണ്ടായ അണ്ടല്ലൂര്‍ തട്ടാരിമുക്കില്‍ ഡിവൈഎസ്പിയുടെ ജീപ്പെത്തിയപ്പോഴാണ് ബോംബേറുണ്ടായത്. ബോംബ് റോഡില്‍ വീണെങ്കിലും സ്ഫോടനമുണ്ടായില്ല.

ബുധനാഴ്ച്ച വൈകുന്നേരം തുടങ്ങിയ അക്രമം വ്യാഴാഴ്ചയോടെ അണ്ടല്ലൂരില്‍ പടരുകയായിരുന്നു. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും ബോംബേറ് നടത്തി. അക്രമം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ 26 പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്ച്ച ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചതാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ബിജെപി പ്രവര്‍ത്തകരാണ് കൊടിമരം നശിപ്പിച്ചതെന്ന് സിപിഎം ആരോപിച്ചു.

ചില സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. അക്രമത്തില്‍ ആറ് വീടുകള്‍ തകര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+