പുലിയെ കൊന്നവര്‍ക്കെതിരെ നടപടി
പാലക്കാട്: പാലക്കാട് നഗരത്തിലിറങ്ങിയ പുലിയുടെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സംസ്ഥാന മൃഗക്ഷേമ ഓഫീസര്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് അയച്ചു.
വൈല്‍ഡ് ലൈഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍, ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ, ഫോറസ്റ് റേഞ്ച് ഓഫീസര്‍ (ഫ്ലൈയിംഗ് സ്ക്വാഡ്) എന്നിവരുള്‍പ്പെടെയുള്ള പാലക്കാട് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
എന്നാല്‍ പുലിയെ വെടിവച്ച് കൊന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല. കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ സബ്ഡിവിഷണല്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
സംഭവദിവസം രാവിലെ എട്ട് മണിക്ക് വിവരമറിഞ്ഞെങ്കിലും ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ സ്ഥലത്തെത്തുന്നത് 10 മണിക്കാണ്. ഒലവക്കോടുള്ള ഓഫീസില്‍ നിന്നും ഇവിടേക്ക് അധികദൂരമില്ലാത്തതിനാല്‍ ഡിഎഫ്ഒ സ്ഥലത്തെത്താന്‍ ഇത്രയും സമയമെടുത്തതിനെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications