Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറില്‍ ക്രമസമാധാനം ശക്തിപ്പെടുത്താന്‍ നടപടി

മൂന്നാര്‍: മൂന്നാറില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയനേതാക്കളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു.

മൂന്നാറില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎസ്പി ജി.സ്റീഫനാണ് യോഗം വിളിച്ചുചേര്‍ത്തത്. മൂന്നാറില്‍ ഓരോ വര്‍ഷവും കേസുകള്‍ വര്‍ധിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

പാന്‍പരാഗ് പോലെ നിരോധിക്കപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ യോഗത്തില്‍ തീരുമാനമായി. ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

നിയമലംഘനം നടത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണക്ലാസുകള്‍ നടത്തും. വഴിയോരക്കച്ചവടം നിയന്ത്രിക്കാനും യോഗം തീരുമാനമെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+