ബിജെപിക്കാരന്റെ കൊല: സിപിഎംകാര്‍ കുറ്റക്കാര്‍
തൃശ്ശൂര്‍: അഞ്ച് വര്‍ഷം മുമ്പ് ബിജെപി പ്രവര്‍ത്തകനെ വധിച്ച കേസില്‍ എട്ട് സിപിഎംകാര്‍ കുറ്റക്കാരാണെന്ന് തൃശ്ശൂര്‍ ജില്ലാ കോടതി കണ്ടെത്തി.
10 പ്രതികളില്‍ രണ്ട് പേരെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് തോമസ്. പി. ജോസഫ് ജനവരി 19 വെള്ളിയാഴ്ച വെറുതെ വിട്ടു. 1996 ജൂലായ് 12 നാണ് ബിജെപി പ്രവര്‍ത്തകനായ വിദ്യാസാഗര്‍ (63) കൊല്ലപ്പെട്ടത്.
സി.എന്‍.ജയദേവന്‍ എംഎല്‍എയും ഒരു സിപിഎം നേതാവും പ്രതികളെ രക്ഷിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയതായി കേസില്‍ സാക്ഷിയായ ഒരു പൊലീസുദ്യോഗസ്ഥന്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവിന്റെ പകര്‍പ്പ് അയച്ചുകൊടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications