പാതിരാമണല്‍ പദ്ധതി പഠനത്തിന് ശേഷം
ആലപ്പുഴ: പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമോ എന്ന് പരിശോധിച്ച ശേഷം മാത്രമേ പാതിരാമണല്‍ ദ്വീപില്‍ റിസോര്‍ട്ട് പദ്ധതി അനുവദിക്കുകയുള്ളുവെന്ന് കെടിഡിസി അദ്ധ്യക്ഷന്‍ സി.കെ.ചന്ദ്രപ്പന്‍ അറിയിച്ചു.
സംസ്ഥാന വിനോദസഞ്ചാര വികസന വകുപ്പും ഒബറോയ് ഗ്രൂപ്പും സംയുക്തമായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ടെന്ന് ജനവരി 18 വ്യാഴാഴ്ച ചന്ദ്രപ്പന്‍ അറിയിച്ചു.
50 കോടി രൂപ മുടക്കി പരിസ്ഥിതിക്ക് അനുയോജ്യമായ കോട്ടേജുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. സ്വകാര്യ സംരംഭകര്‍ക്ക് പാതിരാമണലില്‍ പദ്ധതി തുടങ്ങാന്‍ അനുമതി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിനോദസഞ്ചാര നയത്തിന്റെ ഭാഗമാണെന്ന് ചന്ദ്രപ്പന്‍ വ്യക്തമാക്കി. ഇതു വഴി അനേകം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവീകരിച്ച ബോള്‍ഗാട്ടി പാലസ് ഹോട്ടലിന്റെ ഉദ്ഘാടനം ഫിബ്രവരി 17 ശനിയാഴ്ച മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നിര്‍വഹിക്കുമെന്നും ചന്ദ്രപ്പന്‍ അറിയിച്ചു.
മുഹമ്മ പഞ്ചായത്തിലാണ് പാതിരാമണല്‍ ദ്വീപ.് സ്വകാര്യസംരംഭകര്‍ക്ക് ദ്വീപ് നല്‍കുന്നതില്‍ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തും പ്രാദേശിക എല്‍ഡിഎഫ് നേതൃത്വവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications