മദ്യദുരന്തക്കേസ് വഴിത്തിരിവില്‍
കൊല്ലം: വിഷമദ്യദുരന്തക്കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഭരണത്തില്‍ ഏറെ സ്വാധീനമുള്ള അബ്കാരി കോണ്‍ട്രാക്ടര്‍ വേണുവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
വിഷമദ്യദുരന്തക്കേസില്‍ പിടിയിലായ മണിച്ചന്റെ കൈയില്‍ എത്തിയ സ്പിരിറ്റ് വേണുവിന്റേതാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. വേണു നല്‍കിയ സ്പിരിറ്റ് മറ്റൊരു അബ്കാരി കോണ്‍ട്രാക്ടറായ അഷ്റഫ് ആണ് മണിച്ചന് നല്‍കിയത്.
വേണു ഇപ്പോള്‍ ഒളിവിലാണ്. വേണുവിന്റെ സഹോദരനെ നേരത്തെ പൊലീസ് അറസ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയാണുണ്ടായത്.
ബാംഗ്ലൂരിലെ ഇന്ദിരാനഗറിലാണ് വേണു സ്ഥിരതാമസമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ഇന്ദിരാനഗറിലെ വേണുവിന്റെ വീട്ടില്‍ വെച്ച് ഭാര്യയെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications