പൊലീസിനെ ബോംബെറിഞ്ഞത് സിപിഎമ്മുകാര്‍
തലശ്ശേരി: ജനവരി 18 വ്യാഴാഴ്ച തലശ്ശേരി ഡിവൈഎസ്പി രാംദാസ് പോത്തന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞത് സിപിഎം പ്രവര്‍ത്തകരെന്ന് പൊലീസ്.
അക്രമം നടത്തിയ ശേഷം ഓടിപ്പോയ സിപിഎമ്മുകാരെ പിന്തുടര്‍ന്നപ്പോഴാണ് ബോംബേറുണ്ടായത്. എന്നാല്‍ ബോംബെറിഞ്ഞവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിട്ടില്ല. അക്രമികള്‍ എറിഞ്ഞ സ്റീല്‍ ബോംബില്‍ നിന്നും ഡിവൈഎസ്പി രാംദാസ് പോത്തന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അണ്ടല്ലൂര്‍, ന്യൂമാഹി, പാലയാട് പ്രദേശങ്ങളിലുണ്ടായ അക്രമങ്ങളില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകരായ 130 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications