Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ കാട്ടി വോട്ടുപിടിക്കില്ലെന്ന്

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍.

തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് പാര്‍ലമെന്റിന്റെ സ്ഥാനാര്‍ത്ഥിയായിരിക്കും നേതാവിനെ തിരഞ്ഞെടുക്കുക. ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ഇയാള്‍ മുഖ്യമന്ത്രിയുമാകും. കോട്ടയത്ത് ജനവരി 19 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശങ്കരനാരായണന്‍.

ജനങ്ങള്‍ സ്വീകരിച്ചവരും പുതുമുഖങ്ങളും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും രണ്ടു തവണ ലോക്സഭയിലേക്ക് മത്സരിച്ച താനുള്‍പ്പെടെയുള്ളവരെ മത്സരരംഗത്തു നിന്നും ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡണ്ട് കെ. മുരളീധരന്‍ പറഞ്ഞു. പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കോണ്‍ഗ്രസില്‍ വലിയ രണ്ടു ഗ്രൂപ്പുകള്‍ക്കല്ലാതെ ചെറു ഗ്രൂപ്പുകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+