വിളപ്പില്‍ശാലയില്‍ പൊലീസ് സ്റേഷന്‍ മാര്‍ച്ച്
തിരുവനന്തപുരം: വിളപ്പില്‍ ശാലയിലെ മാലിന്യസംസ്കരണ ഫാക്ടറി പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറി വളഞ്ഞ നാട്ടുകാരെ പൊലീസ് മര്‍ദ്ദിച്ചതിനെതിരെ ജനവരി 19 വെളളിയാഴ്ച നാട്ടുകാര്‍ പൊലീസ് സ്റേഷന്‍ മാര്‍ച്ച് നടത്തി.
സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പഞ്ചായത്തില്‍ ഹര്‍ത്താലും നടന്നു. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. നാട്ടുകാരും പൊലീസും തമ്മില്‍ ജനവരി 18 വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. സമരത്തെത്തുടര്‍ന്ന് ഫാക്ടറിയില്‍ വ്യാഴാഴ്ച മുതല്‍ ചരക്കെത്തിയിട്ടില്ല.
സംഭവത്തോടനുബന്ധിച്ച് 21 പേര്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്. കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
അതിനിടെ സമരത്തില്‍ അണിചേര്‍ന്നിരുന്ന ഇടതുമുന്നണിയുടെ പഞ്ചായത്ത് യൂണിറ്റുകള്‍ പ്രക്ഷോഭത്തില്‍ നിന്നു പിന്മാറി. ഉന്നത രാഷ്ട്രീയവൃത്തങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇടതുമുന്നണി കക്ഷികള്‍ പിന്മാറിയത് എന്നു കരുതുന്നു.
ഭരണകക്ഷികളായ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കളും അണികളും പ്രക്ഷോഭവുമായി സഹകരിച്ചത് ഭരണകൂടത്തെ വിഷമിപ്പിച്ചിരുന്നു.












Click it and Unblock the Notifications