വിനോദ്കുമാറിന്റെ ശവസംസ്കാരം ശനിയാഴ്ച
തിരുവനന്തപുരം: കശ്മീരില്‍ കൊല്ലപ്പെട്ട ജവാന്‍ വിനോദ്കുമാറിന്റെ ശവസംസ്കാരം ജനുവരി 20 ശനിയാഴ്ച നടക്കും.
ജനവരി 19 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ശ്രീനഗറില്‍ നിന്നും മൃതദേഹം ദില്ലിയിലേക്ക് വിമാനത്തിലയച്ചു. മൂന്ന് മണിക്ക് വിമാനം ദില്ലിയിലെത്തും.
ശനിയാഴ്ച രാവിലെ 12.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹമെത്തും. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരിക. ഔദ്യോഗികബഹുമതികളോടെ വിമാനത്താവളത്തില്‍ വെച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങും.












Click it and Unblock the Notifications