വാഹനാപകടം:അബുദാബിയില്‍ മലയാളി മരിച്ചു
അബുദാബി: അബുദാബിയില്‍ റുവൈസിനടുത്ത് വാഹനാപകടത്തില്‍ ഒരു മലയാളി എഞ്ചിനീയറുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.
ആദര്‍ശ് എന്നു പേരായ ഒരു മലയാളി എഞ്ചിനീയറും കൊല്ലപ്പെട്ടവരിലുണ്ടെന്ന് ദുബായിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു.ബാക്കി നാലു പേരും ആന്ധ്രക്കാരാണ്.
ജനവരി 18 വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു.പുലര്‍ച്ചെയായിരുന്നു അപകടം.മൂടല്‍മഞ്ഞായിരുന്നു അപകടത്തിന് കാരണം.












Click it and Unblock the Notifications