അയോധ്യ: മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് യോഗം ചേരും
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കങ്ങളുമായി വി.എച്ച്.പി മുന്നോട്ടുപോവുന്ന പശ്ചാത്തലത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ജനുവരി 21 ഞായറാഴ്ച സുപ്രധാനയോഗം ചേരും.
അയോധ്യാപ്രശ്നത്തിലെ വിഎച്ച്പിയുടെയും മറ്റും തീവ്രവാദ നിലപാടിനെ ചെറുക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ഖാസി മുജാഹുദുള്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും.
അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന്റെ ീതീയതി നിശ്ചയിക്കാന്‍ അലഹബാദില്‍ സന്യാസിമാരുടെ സമ്മേളനം നടക്കുന്ന വേളയിലാണ് ബോര്‍ഡ് യോഗം ചേരുന്നത്.
അയോധ്യാപ്രശ്നം കോടതിക്കു പുറത്ത് പരിഹരിക്കുന്നതിനായി ബജ്രംഗ് ദള്‍ തലവന്‍ ചില മുതിര്‍ന്ന മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയതും യോഗത്തില്‍ ചര്‍ച്ചാവിഷയമാവും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസത്തിന്റെ കാവിവത്കരണമാണ് യോഗത്തിന്റെ അജണ്ടയിലുള്ള മറ്റൊരു വിഷയം.












Click it and Unblock the Notifications