തമിഴ്നാട്ടില്‍ കിട്ടുവിന്റെ പോസ്ററുകള്‍
രാമേശ്വരം: അന്തരിച്ച് തമിഴ്പുലി നേതാവ് കിട്ടുവിനെ പ്രകീര്‍ത്തിക്കുന്ന പോസ്ററുകള്‍ തമിഴ്നാട്ടിലെ മണ്ഡപം ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍.
ജനവരി 16 ചൊവാഴ്ചയാണ് പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കിട്ടുവിനെ കേണല്‍ കിട്ടു എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്ററുകള്‍ കൈ കൊണ്ട് എഴുതിയിട്ടുള്ളവയാണ്. കിട്ടുവിനൊപ്പം മറ്റ് 10 പേരെ രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
രണ്ടായിരത്തോളം ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുള്ള മണ്ഡപം ക്യാമ്പിന് സമീപം കണ്ട പോസ്ററുകള്‍ ഉടനെ തന്നെ അധികൃതര്‍ നശിപ്പിച്ചു.












Click it and Unblock the Notifications