മുംബൈയില്‍ ജനുവരി 31 മുതല്‍ ബസ് സമരം
മുംബൈ: യാത്രക്കാരെ കയറ്റിക്കൊണ്ടുപോവുന്നതിനുള്ള നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമാ അസോസിയേഷന്‍ ജനുവരി 31 മുതല്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു.
നികുതി വര്‍ധിപ്പിച്ചതിനാല്‍ 8500 രൂപ ബസ്സുടമകള്‍ കൂടുതലായി അടക്കേണ്ടി വരുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും അഞ്ച് ശതമാനം സര്‍വീസ് നികുതി ചുമത്തിയതും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകള്‍ സര്‍വീസിന് ഉപയോഗിക്കരുതെന്ന തീരുമാനവും പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications