ബാങ്ക് ഓഫീസര്‍മാരുടെ സമ്മേളനം 27ന്
കോഴിക്കോട്: ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ നാലാം ദേശീയ സമ്മേളനം ജനവരി 27 ശനിയാഴ്ച കോഴിക്കോട്ട് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പ്രൊഫ.നഞ്ചുണ്ട സ്വാമി, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. തോമസ് ഐസക്ക്, എം.പി.വീരേന്ദ്രകുമാര്‍, നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് മാനേജ്മെന്റിലെ ഡോ. രവിശങ്കര്‍ തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ഭാരവാഹികളായ പി.ബാലകൃഷ്ണനും സിപിഐ നേതാവ് ബിനോയ് വിശ്വവും ജനവരി 20 ശനിയാഴ്ച അറിയിച്ചു.
ഡെലിഗേറ്റുകളുടെ സമ്മേളനം ജനവരി 28 ഞായറാഴ്ച എഐടിയുസി പ്രസിഡന്റ് ജെ.ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications