ആലുവ കൂട്ടക്കൊല: ഒന്നാം പ്രതി ദമാമില്‍
കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവ മാഞ്ഞൂരാന്‍ കൂട്ടക്കൊലയ്ക്ക് പിന്നില്‍ കേരളത്തില്‍ നിന്നും സൗദി അറേബ്യയിലെ ദമാമിലേക്ക് കടന്ന ബന്ധു ആന്റണിയാണ് മുഖ്യപ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിന് കൂട്ടുനിന്ന ഇയാളുടെ സുഹൃത്ത് ഹരിയും ദമാമിലുമുണ്ടെന്ന് പൊലീസ് അനുമാനിക്കുന്നു. ഇപ്പോള്‍ ആലുവയില്‍ പൊലീസിന്റെ കസ്റഡിയിലുള്ള ഇവരുടെ കൂട്ടാളിയില്‍ നിന്നാണ് പൊലീസിന് ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച രാത്രി വൈകിയും വെളിപ്പെടുത്തിയിട്ടില്ല.
ഗള്‍ഫില്‍ പോകുന്നതിന് വിസയ്ക്കാവശ്യമായ പണത്തിന് വേണ്ടി നടത്തിയ നീക്കം ആറംഗകുടുംബത്തിന്റെ ഉന്മൂലനത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം പറയുന്നു. ആന്റണിയെയും ഹരിയെയും പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നതിന് പൊലീസ് നീക്കമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications