ജനതാദള്‍ ക്രിമിനലുകളെ മത്സരിപ്പിക്കില്ല: ഗൗഡ
തിരുവനന്തപുരം: ജനതാദള്‍ സെക്യുലര്‍ ഇനി മുതല്‍ തിരഞ്ഞെടുപ്പില്‍ ക്രിമിനലുകളെ മത്സരിപ്പിക്കില്ലെന്ന് ജനതാദള്‍ സെക്യുലര്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ.
ജനുവരി 20 ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിനെതിരെ രാഷ്ട്രീയപാര്‍ട്ടികളുടെ സമവായം രൂപപ്പെടുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു മാര്‍ഗരേഖ ഉണ്ടാക്കണം.
ഇങ്ങനെയൊരു മാര്‍ഗരേഖയില്ലാതെ തന്നെ ജനതാദള്‍ സെക്യുലര്‍ ക്രിമിനലുകളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് ദേവഗൗഡ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം പണിയരുതെന്നാണ് ഒരു യഥാര്‍ഥ ഹിന്ദുവായ തന്റെ അഭിപ്രായം. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ നീക്കങ്ങള്‍ നടത്തുന്ന സംഘ്പരിവാറിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications