ലോക്ശക്തി ജെഎസ്എസില്‍ ലയിച്ചു
തിരുവനന്തപുരം: കായിക്കര ബാബുവിന്റെ നേതൃത്വത്തിലുള്ള ലോക്ശക്തി കേരള ഘടകം ജെഎസ്എസില്‍ ലയിച്ചു.
ജനവരി 20 ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ജെഎസ്എസ് പ്രസിഡന്റ് കെ.ആര്‍.ഗൗരിയമ്മ കായിക്കര ബാബുവിന് അംഗത്വം നല്‍കി. ബാബു ജെഎസ്എസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായിരിക്കും.
ദളിത് ശക്തികള്‍ ഒന്നിച്ച് നില്‍ക്കേണ്ട് അനുയോജ്യമായ സമയം ഇതാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ഗൗരിയമ്മ പറഞ്ഞു. തൊഴിലാളികളും പാവപ്പെട്ടവരും ആശ്രയിച്ചിരുന്ന മാര്‍ക്സിസ്റ് പാര്‍ട്ടിയെ ഇന്ന് അവരും കൈയൊഴിഞ്ഞിരിക്കുകയാണെന്നും ഗൗരിയമ്മ പറഞ്ഞു.












Click it and Unblock the Notifications