നാദാപുരത്ത് വീണ്ടും അക്രമം
നാദാപുരം: നാദാപുരത്ത് ജനുവരി 20 ശനിയാഴ്ച പുലര്‍ച്ചെ വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറി. അക്രമത്തില്‍ 12 വീടുകള്‍ കത്തിനശിക്കുകയും ഒമ്പതു സ്ത്രീകള്‍ക്കും ഒരു പൊലീസുകാരനും പരിക്കേല്‍ക്കുകയും ചെയ്തു.
തെരുവംപറമ്പിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പുലര്‍ച്ചെ 2.30നാണ് തീവെപ്പും ബോംബേറും തുടങ്ങിയത്. പരിക്കേറ്റവരെ നാദാപുരം ഗവര്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ച് സിപിഎം പ്രവര്‍ത്തകരുടെയും ഏഴ് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും വീടുകളാണ് കത്തിനശിച്ചത്.
ശനിയാഴ്ച നാദാപുരം പഞ്ചായത്ത് ഓഫീസില്‍ രാഷ്ട്രീയനേതാക്കളുടെ സമാധാനയോഗം നടന്നു. തുടര്‍ന്ന് സമാധാനം പാലിക്കണമെന്നാവശ്യപ്പെട്ട് അക്രമം നടന്ന സ്ഥലത്തെ വീടുകളില്‍ രാഷ്ട്രീയനേതാക്കള്‍ കയറിയിറങ്ങി.












Click it and Unblock the Notifications