രാസ് കൗണ്ടര്‍ പിടിയില്‍
കൊല്ലം: കോയമ്പത്തൂര്‍ കേന്ദ്രമാക്കി സ്പിരിറ്റ് ബിസിനസ് നടത്തുന്ന രാസ് കൗണ്ടര്‍ പൊലീസിന്റെ പിടിയിലായതായി വിവരം ലഭിച്ചു. അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ഇയാള്‍ ഒരാഴ്ച മുമ്പാണ് പിടിയിലായത്.
കേരളത്തിലെ ചില പ്രമുഖ അബ്കാരികള്‍ക്ക് സ്പിരിറ്റ് എത്തിച്ചിരുന്നത് ഇയാളാണെന്ന് സംശയിക്കപ്പെടുന്നു. ഇപ്പോള്‍ കൊല്ലം ജയിലില്‍ ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘത്തിന് വിട്ടുകിട്ടേണ്ടതുണ്ട്.
കൗണ്ടറെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കേരളത്തിലെ അബ്കാരികളുമായി ഇയാള്‍ക്കുള്ള ബന്ധമുള്‍പ്പടെയുള്ള വിവരങ്ങള്‍ വെളിവാകുമെന്നാണ് നിഗമനം. സ്വന്തം ഡിസ്റിലറികളില്‍ സ്പിരിറ്റ് ഉത്പാദിപ്പിച്ച് കടത്തുകാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന രീതിയാണ് കൗണ്ടറുടേതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നു.
അല്ലെങ്കില്‍ മറ്റ് ഡിസ്റിലറികളില്‍ നിന്നും സ്പിരിറ്റ് വാങ്ങി കടത്തുകാര്‍ക്ക് എത്തിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുക എന്ന രീതിയുമാവാം എന്ന് പൊലീസ് കരുതുന്നു. ഇതേ രീതിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണ് ജനവരി 12ന് ബാംഗ്ലൂരില്‍ വച്ച് പിടിയിലായ വിന്‍സെന്റ് എന്ന ബെന്‍സി.
കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിയുടെ മകന്റെ ഡിസ്റിലറിയില്‍ നിന്നും താന്‍ സ്പിരിറ്റ് വാങ്ങിയിട്ടില്ലെന്നാണ് ബെന്‍സി പൊലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications