ശബരിമല നട അടച്ചു
ശബരിമല: പന്തളം രാജകുടുംബ പ്രതിനിധി രാഘവവര്‍മ്മ രാജ ക്ഷേത്ര ദര്‍ശനം നടത്തിയതോടെ മണ്ഡല-മകരവിളക്ക് പൂജയുടെ സമാപനം കുറിച്ചുകൊണ്ട് ശബരിമല നട അടച്ചു.
ജനവരി 20 ശനിയാഴ്ച നട അടയ്ക്കുന്നതിന് മുമ്പ് പുലര്‍ച്ചെ മലര്‍നിവേദ്യവും ജലധാരയും ഗണപതിഹോമവും നടന്നു. നട അടച്ചതിന് ശേഷം രാജപ്രതിനിധി തിരുവാഭരണവുമായി പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു.
മണ്ഡലപൂജയുടെ പ്രധാന ചടങ്ങായ കുരുതി മാളികപ്പുറത്ത് വെള്ളിയാഴ്ച നടന്നു. ധര്‍മ്മശാസ്താവിന്റെ ഭൂതഗണങ്ങളെയും മലദൈവങ്ങളെയും തൃപ്തിപ്പെടുത്താനാണ് കുരുതി നടത്തുന്നത്.












Click it and Unblock the Notifications