ശബരിമലയിലെ ആചാരം ലംഘിച്ചിട്ടില്ല: ഗൗഡ
തിരുവനന്തപുരം: താന്‍ ശബരിമലക്ഷേത്രത്തിലെ ആചാരം ലംഘിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളൊന്നും താന്‍ ലംഘിച്ചിട്ടില്ല. ക്ഷേത്രഭാരവാഹികള്‍ പറഞ്ഞത് അനുസരിച്ച് ക്ഷേത്രദര്‍ശനം നടത്തുക മാത്രമേ താന്‍ ചെയ്തിട്ടുളൂ- ദേവഗൗഡ പറഞ്ഞു.
ക്ഷേത്രങ്ങളില്‍ പോകുന്നത് പതിവുള്ള താന്‍ അവിടങ്ങളിലെ ആചാരങ്ങള്‍ അനുസരിക്കുക മാത്രമേ ചെയ്യാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രാചാരത്തില്‍ നിന്ന് വ്യത്യസ്തമായി ശബരിമല നട തുറക്കുന്നതിനു മുമ്പ് ദേവഗൗഡയെ പതിനെട്ടാം പടി ചവിട്ടാന്‍ ക്ഷേത്രം അധികൃതര്‍ അനുവദിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications