വിനോദ്കുമാറിന്റെ മൃതദേഹം കൊണ്ടുവന്നു
തിരുവനന്തപുരം: ജമ്മുകശ്മീരില്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച മലയാളി സൈനികന്‍ വിനോദ്കുമാറിന്റെ മൃതദേഹം ജനുവരി 20 ശനിയാഴ്ച കൊല്ലം അഞ്ചാലിമൂട്ടിലെ വീട്ടില്‍ കൊണ്ടുവന്നു. ശവസംസ്കാരം ഉച്ചയ്ക്ക് ശേഷം നടക്കും.
ശനിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജലസേചനമന്ത്രി വി.പി.രാമകൃഷ്ണപിള്ള മൃതദേഹം ഏറ്റുവാങ്ങി.
മുഖ്യമന്ത്രിക്കു വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ എസ്.ശ്രീനിവാസന്‍ മൃതദേഹത്തില്‍ റീത്ത് വെച്ചു. സൈനികര്‍ ഉപചാരമര്‍പ്പിച്ചു.
തുടര്‍ന്ന് നിരവധി കാറുകളുടെ അകമ്പടിയോടെ മൃതദേഹം അഞ്ചാലിമൂട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications