Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂത്രപ്പുരകള്‍ സ്ഥാപിക്കണമെന്ന് വനിതാ കമ്മിഷന്‍

തിരുവനന്തപുരം: കേരളത്തിലെ ബസ് സ്റാന്റുകളിലും മറ്റും സ്ത്രീകള്‍ക്കായുള്ള മൂത്രപ്പുരകള്‍ ആവശ്യത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

ബസ്സ്റാന്റുകളില്‍ മൂത്രപ്പുരകളില്ലാത്തത് മൂലം യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതുകാരണം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാതെ തന്നെ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. സ്ത്രീകളില്‍ ഇത് ഗൗരവമേറിയ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ബസ്സ്റാന്റുകളില്‍ സ്ത്രീകള്‍ക്കുള്ള മൂത്രപ്പുരകളില്ലാത്തത് സംസ്ഥാനത്തെ വിനോദസഞ്ചാരത്തെയും ഏറെ ബാധിക്കും. ഇപ്പോള്‍ നിലവിലുള്ള പണം കൊടുത്ത് ഉപയോഗിക്കുന്ന കക്കൂസുകളാവട്ടെ ദയനീയമാണ് .

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ ബസ് സ്റാന്റുകളിലും സ്ത്രീകള്‍ക്കുള്ള മൂത്രപ്പുരകളും വിശ്രമകേന്ദ്രങ്ങളും നിര്‍മിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പത്ത് ശതമാനം ഫണ്ട് നീക്കിവെക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+